കല്യാണ്‍ വിവാദ പരസ്യം പിന്‍വലിച്ചു

കല്യാണ്‍ വിവാദ പരസ്യം പിന്‍വലിച്ചു

July 23, 2018 0 By Editor

നടി മഞ്ജു വാര്യരും അമിതാഭ് ബച്ചനുമൊന്നിച്ച പരസ്യം വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചു. ഇരുവരും ഒന്നിച്ച ഇന്ത്യയിലെ തന്നെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ കല്യാണിന്റെ ജുവലറി പരസ്യമാണ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചത്. അച്ഛനും മകളുമായി ഇരുവരും നേരത്തെ തന്നെ ഈ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ബാങ്ക് ജീവനക്കാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യാ ബാങ്കേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഈ പരസ്യത്തിനെതിരെ രംഗത്തുവന്നിരുന്നു. പരസ്യത്തിലൂടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു അവര്‍ വ്യക്തമാക്കിയത്.

ഇതില്‍ മാപ്പ് പറഞ്ഞ് ബന്ധപ്പെട്ടവര്‍ രംഗത്തെത്തിയെങ്കിലും നിയമനടപടിക്ക് പോകുമെന്ന് ബാങ്കുകാര്‍ അറിയിച്ചതോടെയാണ് പരസ്യം പിന്‍വലിച്ചത്. നേരത്തേ, മഞ്ജു വാര്യര്‍ നഴ്‌സിന്റെ വേഷത്തിലെത്തിയ പരസ്യത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വംശീയാധിപേക്ഷമുണ്ടെന്നാരോപിച്ച് നേരത്തെയും ഈ ബ്രാന്‍ഡിന്റെ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.