സണ്ണി ലിയോണിന്റെ ജീവിതകഥ തമിഴ്‌റോക്കേഴ്‌സില്‍

സണ്ണി ലിയോണിന്റെ ജീവിതകഥ തമിഴ്‌റോക്കേഴ്‌സില്‍

July 23, 2018 0 By Editor

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ജീവിതകഥ അടിസ്ഥാനമാക്കി ചിത്രീകരിച്ച വെബ് സീരീസ് കരണ്‍ജീത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി തമിഴ്‌റോക്കേഴ്‌സില്‍. വെബ് സീരീസ് ജൂലായ് 16 മുതല്‍ സീ5 ചാനലില്‍ പ്രക്ഷേപണം ആരംഭിച്ചു കഴിഞ്ഞിരുന്നു. മികച്ച പ്രതികരണങ്ങളാണ് പരമ്ബരയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് പരമ്ബര ചോര്‍ന്നത്.

തന്റെ ജീവിത കഥ പറയുന്ന വെബ് പരമ്ബരയില്‍ സണ്ണി തന്നെയാണ് മുഖ്യ വേഷത്തിലെത്തുന്നത്. അമേരിക്കന്‍ പോണ്‍ സിനിമാ രംഗത്തു നിന്നും ബോളിവുഡിന്റെ ലോകത്തേക്കുള്ള കരണ്‍ജീത് കൗര്‍ വോഹ്ര എന്ന സണ്ണിയുടെ യാത്രയാണ് സീരീസിലൂടെ അനാവൃതമാവുന്നത്.

കാനഡയില്‍ താമസമാക്കിയ ഒരു ഇടത്തരം സിഖ് കുടുംബത്തിലാണ് കരണ്‍ജീത് കൗര്‍ എന്ന സണ്ണി ലിയോണിന്റെ ജനനം. സിനിമ മേഖലയിലേക്ക് ചുവടുമാറിയതോടെയാണ് അവര്‍ സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിക്കുന്നത്. സണ്ണിയുടെ ബാല്യം മുതല്‍ അഡള്‍ട് സിനിമകളിലേക്കുള്ള വരവും തുടര്‍ന്ന് ബോളിവുഡിലേക്കുള്ള ചുവടുമാറ്റവുമെല്ലാം ചിത്രത്തിന്റെ പ്രമേയമാണ്.

രജനീകാന്തിന്റെ കാലയുടെ എച്ച്ഡി പ്രിന്റും തമിഴ്‌റോക്കേഴ്‌സിലൂടെ ചോര്‍ന്നിരുന്നു. സൈറ്റ് അംഗങ്ങള്‍ക്കെതിരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയെങ്കിലും സൈറ്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ കേരളത്തിലെ ആന്റി പൈറസി സെല്‍ സൈറ്റിലെ മൂന്ന് അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു.