ശബരിമല സ്ത്രീപ്രവേശനം: 30ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

ശബരിമല സ്ത്രീപ്രവേശനം: 30ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

July 25, 2018 0 By Editor

തൃശൂര്‍: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഹിന്ദുവിശ്വാസ വിരുദ്ധ നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് 30ന് സംസ്ഥാനത്ത് സൂചന ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ഹിന്ദു സംഘടനകള്‍.

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തിലാണ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.

യുവതികള്‍ക്ക് ശബരിമലയില്‍ കോടതി പ്രവേശനം അനുവദിച്ചാല്‍ പമ്ബയില്‍ അവരെ തടയുമെന്നും സംഘടനകള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അയ്യപ്പ ധര്‍മ്മ സേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാന്‍ സേന ഭാരത് എന്നീ സംഘടനകളാണു പത്രസമ്മേളനം നടത്തിയത്.