പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

July 26, 2018 0 By Editor

രാജപുരം: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രാദേശിക നേതാവായ രാജപുരം പാലംകല്ല് എലിക്കോട്ടുകയയിലെ കടവില്‍ ജോസ് (59) ആണ് പിടിയിലായത്.

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ഒന്നര മാസം മുന്‍പ് കുട്ടിയുടെ വീട്ടില്‍ വച്ചാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പീഡന ശ്രമം കുട്ടി അമ്മയെ അറിയിച്ചിരുന്നെങ്കിലും പ്രതിയുടെ ബന്ധുക്കള്‍ ഇടപെട്ടു പരാതി നല്‍കുന്നതില്‍ നിന്നു കുടുംബത്തെ പിന്തിരിപ്പിച്ചു.

എന്നാല്‍, സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ അധ്യാപകരോട് പെണ്‍കുട്ടി വിവരങ്ങള്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോക്‌സോ, പട്ടിക ജാതിപട്ടികവര്‍ഗ നിയമങ്ങള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.