ഓണര്‍ പ്ലേ ആഗസ്റ്റ് 6ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ഓണര്‍ പ്ലേ ആഗസ്റ്റ് 6ന് ഇന്ത്യയില്‍ അവതരിപ്പിക്കും

July 26, 2018 0 By Editor

ഓണറിന്റെ പുതിയ മോഡല്‍ ഓണര്‍ പ്ലേ ആഗസ്റ്റ് 6ന് ഇന്ത്യയില്‍ അവതരിപ്പിക്കും. കഴിഞ്ഞ മാസമാണ് ഓണര്‍ പ്ലേ ചൈനയില്‍ അവതരിപ്പിച്ചത്. ആമസോണിലും ഫോണ്‍ ലഭ്യമാണ്. 6.3 ഇഞ്ച് ഡിസ്‌പ്ലേ, 19.5:9 ഡിസ്‌പ്ലേ, അനുപാതം, HiSilicon Kirin 970 SOC പ്രൊസസര്‍, 6ജിബി റാം, GPU ടര്‍ബോ ടെക്‌നോളജി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. ബ്ലാക്ക്, ബ്ലൂ, വയലറ്റ് കളര്‍ ഓപ്ഷനുകളില്‍ ഹോണര്‍ പ്ലേ ലഭ്യമാകും.

നാനോ ഡ്യുവല്‍ സിം, ഇഎംഐഐ 8.2 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയ്ഡ് 8.1 ഓറിയോ, 6.3 ഇഞ്ച് ഫുള്‍ HD 1080×2340 പിക്‌സല്‍ ഡിസ്‌പ്ലേ, ഒക്ടാ കോര്‍ ഹുവായ് HiSilicon കിരിന്‍ 970 SoC, മാലി G72 ജിപിയു സഹിതം ഒപ്പം NPU (ന്യൂറല്‍ പ്രൊസസ്സര്‍ യൂണിറ്റ്) തീര്‍ത്തത്, 4 ജിബി, 6 ജിബി റാം വേരിയന്റുകള്‍ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

4 ജിബി റാം മോഡലിന് 1,999 യുവാന്‍ (ഏകദേശം 21,000 രൂപ) ആണ് വിലവരുന്നത്. 6 ജിബി റാം മോഡലിന് 2,399 യുവാന്‍ (ഏതാണ്ട് 25,100 രൂപ)യും വിലവരുന്നു. ക്യാമറയുടെ കാര്യത്തില്‍, F / 2.2 aperture, PDAF സൗകര്യങ്ങളുള്ള 16 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും f / 2.4 aperture ഉള്ള 2 മെഗാപിക്‌സല്‍ സെക്കന്ററി സെന്‍സറും ഫോണിലുണ്ട്. f/2.0 aperture ഉള്ള 16 മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിന്റെ മുന്‍വശത്ത് ഉള്ളത്.

64 ജി.ബി. ഇന്‍ബില്‍റ്റ് സ്റ്റോറേജുമായി എത്തുന്ന ഈ മോഡല്‍ മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വിപുലപ്പെടുത്താവുന്നതാണ്. കണക്ടിവിറ്റി ഓപ്ഷനുകള്‍ക്കായി 4 ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ഫോണില്‍ ഉള്ളത്.