കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ച വിജയം;ലോറി സമരം പിന്‍വലിച്ചു

കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ച വിജയം;ലോറി സമരം പിന്‍വലിച്ചു

July 28, 2018 0 By Editor

ഡല്‍ഹി: കഴിഞ്ഞ ഒരാഴ്ചയായി ചരക്കുലോറി ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ച വിജയംകണ്ടതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു. ലോറി ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പഠിക്കാന്‍ സമിതി രൂപീകരിക്കും. കേന്ദ്ര ഗതാഗത സെക്രട്ടറി അധ്യക്ഷനായ സമിതിയായിരിക്കും ഇക്കാര്യം പഠിക്കുക.