പ്രണയത്തോട് താത്പര്യമുണ്ടെങ്കിലും ഭര്‍ത്താവിനായി കാത്തിരിക്കുകയല്ല: വിവാഹത്തെ കുറിച്ച് തമന്ന

പ്രണയത്തോട് താത്പര്യമുണ്ടെങ്കിലും ഭര്‍ത്താവിനായി കാത്തിരിക്കുകയല്ല: വിവാഹത്തെ കുറിച്ച് തമന്ന

July 28, 2018 0 By Editor

തന്റെ വിവാഹത്തെക്കുറിച്ച് വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി തമന്ന രംഗത്ത്. ട്വിറ്റര്‍ പേജിലൂടെയാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു തമന്ന വിവാഹിതയാകുന്നുവെന്നും വരന്‍ ക്രിക്കറ്റ് താരമാണെന്നും വാര്‍ത്തകള്‍ വന്നിരുന്നുന്നത്.

തമന്ന വിവാഹിതയാകുകയാണ്, ഫിലിം ഫീല്‍ഡില്‍ നിന്നുള്ള ആളെയാണ് താരം വരനായി തിരഞ്ഞെടുത്തിരിക്കുന്നത് എന്നായിരുന്നു ആദ്യം ഉണ്ടായ വാര്‍ത്ത. എന്നാല്‍ പിന്നീട് അത് മാറി വരന്‍ ക്രിക്കറ്റ് താരമായി ഇപ്പോല്‍ ഡോക്ടറായി. ‘ഇത്തരത്തിലുള്ള അപവാദപ്രചരണങ്ങള്‍ എല്ലാം കാണുമ്‌ബോള്‍ ഞാന്‍ ഭര്‍ത്താവിനെകിട്ടാന്‍ കാത്തിരിക്കുകയാണെന്ന് തോന്നും. പ്രണയത്തോട് പൂര്‍ണമായും താല്‍പര്യമുണ്ടെങ്കിലും എന്റെ വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ഞാന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല’ എന്ന് താരം കുറിച്ചു.

‘വിവാഹം കഴിക്കാതെ സിംഗിളായി ജീവിക്കുന്നതില്‍ ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ മാതാപിതാക്കള്‍ എനിക്ക് വേണ്ടി വരനെ അന്വേഷിച്ച് അലയുകയല്ല. സിനിമയോട് മാത്രമാണ് എനിക്കിപ്പോള്‍ പ്രണയം’ എന്നും താരം ട്വിറ്ററില്‍ കുറിച്ചു.