അമിത്ഷായ്ക്കുനേരെ കരിങ്കൊടി കാണിച്ച പെണ്‍കുട്ടികളെ പോലീസ് ക്രൂരമായി മര്‍ദിച്ചു

അമിത്ഷായ്ക്കുനേരെ കരിങ്കൊടി കാണിച്ച പെണ്‍കുട്ടികളെ പോലീസ് ക്രൂരമായി മര്‍ദിച്ചു

July 28, 2018 0 By Editor

അലഹബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കു നേരെ കരിങ്കൊടി കാണിച്ച പെണ്‍കുട്ടികളെ പോലീസ് ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ വെള്ളിയാഴ്ചയാണ് സംഭവം.

അമിത്ഷായുടെ റാലി നടക്കുന്നതിനിടെയാണ് രണ്ടു പെണ്‍കുട്ടികള്‍ കരിങ്കൊടി പ്രതിഷേധവുമായി വാഹനത്തിനു മുന്പിലേക്ക് ചാടി വീണത്. പിന്നീട് ഇവരെ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ച് പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വനിതാ പോലീസുകാരില്ലാതെ പെണ്‍കുട്ടികളെ ഉപദ്രവിച്ച പോലീസിന്റെ നടപടിയില്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.