പ്രശസ്ത നടിയുടെ മകള്‍ കീര്‍ത്തി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

പ്രശസ്ത നടിയുടെ മകള്‍ കീര്‍ത്തി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

July 29, 2018 0 By Editor

ഹൈദരാബാദ്: തെലുങ്ക് നടി അന്നപൂര്‍ണയുടെ മകള്‍ തൂങ്ങിമരിച്ചു. ശനിയാഴ്ച രാവിലെയാണ് മകള്‍ കീര്‍ത്തി (35)യെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്നു വര്‍ഷം മുമ്പ് വിവാഹിതയായ കീര്‍ത്തിയ്ക്ക് ഒരു കുട്ടിയുമുണ്ട്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് കീര്‍ത്തി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം പോലീസ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.