ഗര്‍ഭിണിയായ ആടിനെ എട്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നു

ഗര്‍ഭിണിയായ ആടിനെ എട്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നു

July 29, 2018 0 By Editor

ഗുരുഗ്രാം: ഗര്‍ഭിണിയായ ആടിനെ എട്ടംഗ സംഘം പീഡിപ്പിച്ച് കൊന്നു. ഹരിയാനയിലെ മേവാത് ജില്ലയില്‍ ബുധനാഴ്ച വൈകിട്ട് നടന്ന സംഭവം പുറത്തുവരുന്നത് ഇപ്പോഴാണ്. സ്ഥലത്തെ സ്ഥിരംകുറ്റവാളികളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

ആടിന്റെ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ലഹരിക്ക് അടിമകളായ പ്രതികള്‍ ഒളിവിലാണെന്നും എന്നാല്‍ ഉടന്‍തന്നെ ഇവര്‍ പിടിയിലാകുമെന്നും മേവാത് പൊലീസ് സൂപ്രണ്ട് നസ്‌നീന്‍ ഭാസിന്‍ പറഞ്ഞു. അസ്‌ലപ്പ് ഖാന്‍ എന്ന 27കാരന്റേതാണ് ആട്.