ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് മുന്‍തൂക്കം

ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് മുന്‍തൂക്കം

July 30, 2018 0 By Editor

തിരുവനന്തപുരം: അഡ്വ പിഎസ് ശ്രീധരന്‍ പിള്ള ബിജെപി സംസ്ഥാന അദ്ധ്യക്ഷനായേക്കും. ഇതു സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ തന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.

കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായ ഒഴിവില്‍ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താന്‍ സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സമാന്തരമായി ദേശീയ നേതൃത്വം തന്നെ നടത്തിയ വിലയിരുത്തലില്‍ ശ്രീധരന്‍ പിള്ളയ്ക്ക് മുന്‍തൂക്കം ലഭിക്കുകയായിരുന്നു.

ബിജെപി സംസ്ഥാന ഘടകത്തിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സമവായത്തിലെത്താന്‍ സാധിക്കാതെവന്നതോടെയാണ് അദ്ധ്യക്ഷനെ നിശ്ചയിക്കുന്നത് ഏറെ നീണ്ടത്. പി.കെ കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍, എം.ടി. രമേശ് തുടങ്ങിയവരുടെ പേരുകള്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും തീരുമാനത്തിലെത്താന്‍ സാധിച്ചിരുന്നില്ല.

ഗ്രൂപ്പുകളില്‍ ഒന്നും പെടാതെയുള്ള പൊതുസ്വീകാര്യതയാണ് ശ്രീധരന്‍പിള്ളയ്ക്ക് അനുകൂലമായ ഘടകം. 2003-06 കാലത്തും പിള്ള ബി.ജെ.പിയെ നയിച്ചിട്ടുണ്ട്.