ഹര്‍ത്താല്‍: ശ്രീരാമസേന സംസ്ഥാന പ്രസിഡന്റ് കസ്റ്റഡിയില്‍

ഹര്‍ത്താല്‍: ശ്രീരാമസേന സംസ്ഥാന പ്രസിഡന്റ് കസ്റ്റഡിയില്‍

July 30, 2018 0 By Editor

തൃശ്ശൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശനത്തിലെ സര്‍ക്കാര്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് ശ്രീരാമസേന സംസ്ഥാന പ്രസിഡന്റ് ബിജു മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരുതല്‍ തടങ്കലിന്റെ ഭാഗമായാണിത്.

ഇദ്ദേഹം വിവിധ സ്റ്റേഷനുകളില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ഇന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെ ബാധിച്ചില്ല. ബസുകള്‍ പതിവ് സര്‍വീസ് നടത്തുന്നുണ്ട്. അതെ സമയം സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിനോട് സഹകരിച്ചിട്ടില്ല.