ആകര്‍ഷകമായ സവിശേഷതകളോടു കൂടി ഓപ്പോ അര്‍ 17 വിപണിയിലേക്ക്

ആകര്‍ഷകമായ സവിശേഷതകളോടു കൂടി ഓപ്പോ അര്‍ 17 വിപണിയിലേക്ക്

July 30, 2018 0 By Editor

ഓപ്പോ ആര്‍ 17 എന്ന പേരില്‍ ഓപ്പോ പുതിയ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. പത്ത് ജിബി റാം ശേഷിയായിരിക്കും ഫോണിന്റെ മുഖ്യ ആകര്‍ഷണം. ഫോണിന്റെ യഥാര്‍ത്ഥ വിവരങ്ങളെ കുറിച്ചുള്ള ആധികാരികമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സോഷ്യല്‍ മീഡിയാ സേവനമായ വെയ്‌ബോയില്‍ കുമാമോട്ടോ ടെക്‌നോളജി പുറത്തുവിട്ട ചൈനയില്‍ നടന്ന ഒരു പരിപാടിയുടെ ചിത്രത്തിലാണ് ഓപ്പോയുടെ പുതിയ ഫോണിന്റെ ടീസര്‍ പ്രദര്‍ശിപ്പിച്ചത്. ടീസറില്‍ ഫോണിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഒന്നും ഇല്ലെങ്കിലും ആര്‍ 15 ഫോണുകളുടെ പിന്‍ഗാമിയും പത്ത് ജിബി റാം ശേഷിയുള്ള ഫോണ്‍ ആണിതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പത്ത് ജിബി റാം ഉണ്ടാവുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന മറ്റൊരു ഫോണ്‍ ആണ് വിവോ എക്‌സ് പ്ലേ7. ഇതില്‍ ഫോര്‍ കെ ഓഎല്‍ഇഡി ഡിസ്‌പ്ലേ ആയിരിക്കും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.