ഡാം തുറന്ന് വിടുബോൾ  മീൻ പിടിക്കാൻ നിന്നാൽ

ഡാം തുറന്ന് വിടുബോൾ മീൻ പിടിക്കാൻ നിന്നാൽ

July 31, 2018 0 By Editor

ഇടുക്കി; ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. മീന്‍പിടുത്തം, സെല്‍ഫി തുടങ്ങിയവയ്ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡാം തുറന്ന് വിടുമ്പോൾ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. വീണ്ടും ജലനിരപ്പ് ഉയര്‍ന്നതോടെ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
ഡാം തുറന്നാല്‍ മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് അത്യാവശ്യത്തിനല്ലാതെ ചെറുതോണി മേഖലയില്‍ പ്രവേശനം അനുവദിക്കില്ല. വിനോദ സഞ്ചാരികളെയും വിലക്കും. മുന്നറിയിപ്പ് മറികടന്നു പെരിയാറില്‍ മീന്‍ പിടിക്കാന്‍ സാധ്യതയുള്ളവരെ കരുതല്‍ തടങ്കലില്‍ വയ്ക്കുമെന്നും ജില്ല കലക്റ്റര്‍ അറിയിച്ചു