അറിവില്ലായ്മയില്‍ വന്നുപോയ പ്രയോഗത്തില്‍ സ്വയം ലജ്ജിക്കുന്നു: മാപ്പ് പറഞ്ഞ് മേനകാ ഗാന്ധി

അറിവില്ലായ്മയില്‍ വന്നുപോയ പ്രയോഗത്തില്‍ സ്വയം ലജ്ജിക്കുന്നു: മാപ്പ് പറഞ്ഞ് മേനകാ ഗാന്ധി

July 31, 2018 0 By Editor

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പ്രസംഗത്തിനിടയില്‍ ഭിന്നലിംഗക്കാരെ മറ്റുള്ളവര്‍ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി മാപ്പ് പറഞ്ഞു.

മനുഷ്യകടത്ത് തടയുന്നതിനെപ്പറ്റി സൂകൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നതിനിടെയാണ് മേനകാഗാന്ധി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. എന്നാല്‍ പരാമര്‍ശത്തിന് രൂക്ഷ വിമര്‍ശനങ്ങളാണ് മേനകാ ഗാന്ധിയ്ക്ക് നേരിടേണ്ടി വന്നത്. ഭിന്നലിംഗക്കാരെ മറ്റുള്ളവര്‍ എന്ന് അഭിസംബോധന ചെയ്തതില്‍ ക്ഷമ ചോദിക്കുന്നുവെന്നും താന്‍ ഒരിക്കലും അടക്കിച്ചിരിക്കുന്നതല്ലെന്നും അറിവില്ലായ്മയില്‍ വന്നുപോയ പ്രയോഗത്തില്‍ സ്വയം ലജ്ജിക്കുന്നുവെന്നും മേനക ഗാന്ധി വ്യക്തമാക്കി. ഭിന്നലിംഗക്കാരായവരെ ഔദ്യോഗികമായി എന്ത് വിളിക്കണമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.