മീശ കത്തിച്ചു: എസ്.ഹരീഷിന്റെ നോവല്‍ കത്തിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

മീശ കത്തിച്ചു: എസ്.ഹരീഷിന്റെ നോവല്‍ കത്തിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

August 2, 2018 0 By Editor

തിരുവനന്തപുരം: എസ്.ഹരീഷിന്റെ വിവാദമായ മീശ നോവല്‍ കത്തിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പുസ്തക പ്രസാധകരായ ഡിസി ബുക്‌സിന്റെ തിരുവനന്തപുരം സ്റ്റാച്യു ഓഫീസിന് മുന്നിലാണ് ചില ബിജെപി പ്രവര്‍ത്തര്‍ ചേര്‍ന്ന് പുസ്തകം കത്തിച്ചത്.

സംഘപരിവാര്‍ ഭിഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്ന് പിന്‍വലിച്ച എസ് ഹരീഷിന്റെ നോവല്‍ ഇന്നാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്. സംഘടനകള്‍ക്ക് പുസ്തകം കത്തിക്കുന്നതില്‍ ബന്ധമില്ലെന്നും ഹൈന്ദവരെ അധിഷേപിച്ചതിലെ സ്വാഭാവിക പ്രതികരണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ പ്രതികരണം.

അതേസമയം, എസ്. ഹരീഷിന്റെ മീശ നോവലിലെ വിവാദ ഭാഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും.