ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു മൂന്നാം റൗഡിലേക്ക്

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു മൂന്നാം റൗഡിലേക്ക്

August 2, 2018 0 By Editor

ബാഡ്മിന്റണ്‍ ലോക ചാമ്ബ്യന്‍ഷിപ്പ് വനിത വിഭാഗം സിംഗിള്‍സില്‍ പിവി സിന്ധുവിനു ജയം. രണ്ടാം റൗണ്ടില്‍ ഇന്തോനേഷ്യ താരത്തെയാണ് സിന്ധു പരാജയപ്പെടുത്തിയത്. 35 മിനുട്ട് നീണ്ട മത്സരത്തില്‍ സിന്ധു ഇന്തോനേഷ്യയുടെ ഫിട്രിയാനിയെയാണ് തോല്പിച്ചത്. സ്‌കോര്‍: 2114, 219.

പുരുഷ ഡബിള്‍സില്‍ മനു അട്രിസുമീത് റെഡ്ഢി സഖ്യം മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ പരാജയം സമ്മതിച്ചു. ആദ്യ ഗെയിം 2422നു ജയിച്ച ശേഷം പിന്നീടുള്ള ഗെയിമുകളില്‍ 1321, 1621 എന്ന സ്‌കോറിനായിരുന്നു ടീമിന്റെ തോല്‍വി. 1 മണിക്കൂറിലധികം നീണ്ട മത്സരത്തിനൊടുവില്‍ ജപ്പാന്‍ സഖ്യത്തോടാണ് ഇന്ത്യന്‍ ജോഡികളുടെ പരാജയം.