തൊഴിലുറപ്പ് പദ്ധതി: വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനു അപേക്ഷ ക്ഷണിച്ചു

തൊഴിലുറപ്പ് പദ്ധതി: വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനു അപേക്ഷ ക്ഷണിച്ചു

August 2, 2018 0 By Editor

കല്‍പ്പറ്റ: തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ ഐടി പ്രൊഫഷണല്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികകളില്‍ കരാരടിസ്ഥാനത്തില്‍ നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. യോഗ്യതഐടി പ്രൊഫഷണല്‍ ഡിഗ്രിയും അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള പിജിഡിസിഎയും. എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ്/എംസിഎക്കാര്‍ക്കും അപേക്ഷിക്കാം. ഡാറ്റ ബെയ്‌സ് അഡിമിനിസ്‌ട്രേഷനില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം.

കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍: ഡിഗ്രിയും അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള പിജിഡിസിഎയും. എംജിഎന്‍ആര്‍ഇജിഎയില്‍ ഡിഇഒ ആയി മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ 10ന് വൈകുന്നേരം നാലിനു മുന്പ് ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, എന്‍ആര്‍ഇജിഎ, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിസഹിതം അപേക്ഷിക്കണം.

രണ്ട് തസ്തികകള്‍ക്കും വെവ്വേറെ അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷയുടെ മുകളില്‍ തസ്തിക വിവരം രേഖപ്പെടുത്തണം. ഫോണ്: 04936205959.