നാളികേരത്തിലെ ആരോഗ്യ രഹസ്യങ്ങള്‍

നാളികേരത്തിലെ ആരോഗ്യ രഹസ്യങ്ങള്‍

August 2, 2018 0 By Editor

കാര്‍ഷിക മേഖലയിലെ നൂതന പ്രവണതകളെ പരിചയപ്പെടുത്തുന്ന ഒരു വേദിയാണ് കോയമ്ബത്തൂരില്‍ നടന്നുവരുന്ന കൊടിസിയ 2018.നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന വിവിധതരം കാര്‍ഷിക ഉപകരണങ്ങളും,കൃഷിരീതികളും ഇവിടെ പരിചയപ്പെടുത്തുന്നു. കേരളീയര്‍ക്ക് നിത്യ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് നാളികേരം.വിവിധ വിഭവങ്ങള്‍ നാളികേരം ഉപയോഗിച്ച് നമ്മള്‍ പാചകം ചെയ്യുന്നുണ്ട്.

തേങ്ങാ ശര്‍ക്കര
പോഷകഗുണമുള്ളതും സ്വാഭാവികമായ മധുരം ഉള്ളതുമാണ് . ശരീരത്തിന് ഉന്മേഷവും ഊഷ്മളതയും നല്‍കുന്നു.

ഉപയോഗം
കാലിത്തീറ്റ ,ടൂത് പേസ്റ്റ് എന്നിവ ഉണ്ടാക്കുന്നതിനും ,പാചകം ചെയ്യുന്നതിനും,മതപരമായ ചടങ്ങുകള്‍ക്കും നാളീകേര ശര്‍ക്കര ഉപയോഗിക്കുന്നു.വേനല്‍ക്കാലത്ത് ശര്‍ക്കര വെള്ളത്തില്‍ ചേര്‍ത്തു കുടിച്ചാല്‍ ശരീരത്തിന് നല്ല തണപ്പു കിട്ടും.ശ്വാസനാളം , അന്നനാളം, ആമാശയം,കുടല്‍ എന്നിവ വൃത്തിയാക്കുന്നു .ദഹന പ്രക്രിയ എളുപ്പത്തിലാക്കുന്നു.

നാളികേര പഞ്ചസാര
നാളീകേരത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന പഞ്ചസാരയില്‍ 16 അമിനോ ആസിഡുകളും,വിറ്റാമിന്‍ ബി യും അടങ്ങിയിരിക്കുന്നു.ഇത് പ്രമേഹ രോഗികള്‍ക്കും ഉപയോഗപ്രധമാണത്രെ. വളരെ കുറഞ്ഞ ഗ്ലൈസിമിക് ഇന്‍ഡക്‌സ് ഉള്ളതിനാല്‍ നാളികേര പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും എച്ച് ഡി എല്‍, എല്‍ ഡി എല്‍ എന്നീ കൊളസ്‌ട്രോളുകളെ നിയന്ത്രിക്കുകയും ചെയ്യും.രക്തസമ്മര്‍ദ്ദം, ഉത്ക്കണ്ഠ,വിഷാദം എന്നിവ നിയന്ത്രിക്കുന്നതിന് നാളികേര പഞ്ചസാര ഉത്തമമാണെന്ന് കണ്ടുപിടിച്ചിട്ടുണ്ട് .മുറിവിനും .പൊള്ളലിനും ഇത് ഉത്തമമാണ്.

നാളികേരസോപ്പിന്റെ ഗുണങ്ങള്‍
വെളിച്ചെണ്ണ ത്വക്കിനെ രാസപദാര്‍ത്ഥങ്ങളില്‍ നിന്നും തടഞ്ഞു ചര്‍മ ശോഷണത്തില്‍ നിന്നും സംരക്ഷിക്കുന്നു. ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനുള്ള വസ്?തുവായും മുഖത്തെ ചമയങ്ങള്‍ നീക്കാനും വെളിച്ചണ്ണ ഉപ?യോഗിക്കുന്നു.ശുദ്ധമായ വെളിച്ചെണ്ണ നേരിട്ട്? ചര്‍മത്തില്‍ പുരട്ടുന്നത്? തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. വെളിച്ചെണ്ണ ചര്‍മത്തെ മൃദുവാക്കുക മാത്രമല്ല, സ്വാഭാവികത നിലനിര്‍ത്താന്‍ കൂടി സഹായിക്കുന്നു. ശരീരത്തിലെ ചെറുസുഷിരങ്ങള്‍ അടയ്?ക്കാന്‍ വെളിച്ചെണ്ണയിലെ കൊഴുപ്പി?ന്റെ സാന്നിധ്യം സഹായിക്കുന്നു.
വെളിച്ചെണ്ണ സോപ്പ് ത്വക് രോഗങ്ങളായ കരപ്പന്‍ ,സോറിയാസിസ്,ചര്‍മ്മവീക്കം എന്നിവ തടയുന്നതിന് സഹായിക്കുന്നു.