അരിയിലെ മായം തിരിച്ചറിയാം

അരിയിലെ മായം തിരിച്ചറിയാം

September 15, 2018 0 By Editor

അരിയില്‍ കാണുന്ന മായം പലതും ഏറെ അപകടകാരികളാണെന്ന് ആദ്യമേ പറയട്ടെ. വെളുത്ത അരി റെഡ്ഓക്‌സൈഡ് ചേര്‍ത്ത് കുത്തരിയും മട്ടയുമാക്കുന്ന പ്രവണത വ്യാപകമാണ്. പഴകിയതും കേടുവന്നതുമായ അരി ചേര്‍ക്കുന്നതും വ്യാപകമാണ്. അരി മണികളുടെ തുടുപ്പ് കൂട്ടാനായി നെല്ല് പുഴുങ്ങുമ്പോള്‍ രാസപദാര്‍ത്ഥങ്ങളും ചേര്‍ക്കാറുണ്ട്. തവിടും തവിടെണ്ണയും മിക്‌സ് ചെയ്ത് കളര്‍ നല്കാനായി അരിയില്‍ ചേര്‍ക്കുന്നതായും കാണുന്നു.

മട്ടയരിയില്‍ നിറം ലഭിക്കുന്നതിനായി റെഡ് ഓക്‌സൈഡ് ഉള്‍പ്പെടെയുള്ള വസ്തുക്കളും വെള്ളയരിയില്‍ കാത്സ്യം കാര്‍ബണേറ്റ് പോലുള്ള വസ്തുക്കളുമാണു ചേര്‍ക്കുക. മട്ടയരിക്കു സാധാരണയുണ്ടാകുന്ന നിറത്തേക്കാള്‍ ചുവപ്പ് നിറം കൂടുതലാണെങ്കില്‍ മായമുണ്ടെന്ന് അര്‍ഥം. മായമില്ലാത്ത മട്ടയരിക്കു ബ്രൗണ്‍ കലര്‍ന്ന നിറമായിരിക്കും. അരി പലവട്ടം ഉലച്ചുകഴുകി ഉപയോഗിക്കുകയെന്നതാണു മായത്തെ തുരത്തുന്നതിനുള്ള മാര്‍ഗം.

അരി കഴുകുമ്പോള്‍ പാത്രത്തില്‍ നിറം പറ്റിപ്പിടിക്കുന്നുണ്ടെങ്കില്‍ അത് നിറം ചേര്‍ത്ത അരിയാണെന്ന് പറയാം. പല തവണ കഴുകുമ്പോള്‍ ചുവപ്പുനിറം പോയി അരിയുടെ തനി നിറം തെളിയുന്നതായി കാണാം.അതോടൊപ്പം വെള്ളത്തിന്റെ കൊഴുപ്പ് വര്‍ധിക്കുകയും ചെയ്യുന്നത് കാണാം

.