ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ എം.പി. മലയാളികള്‍ നാണം കെട്ടവരാണെന്ന തരത്തില്‍ അര്‍ണബ് പറഞ്ഞതായി സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തുന്നത് ഒരു കൂട്ടം കോമാളികളാണെന്നും ഇത് നുണയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. പതിവ് കോണ്‍ഗ്രസ് ശൈലിയിലുള്ള വിഡ്ഢിത്തമാണിതെന്നും രാജീവ് ചന്ദ്രേശഖര്‍ ട്വീറ്റില്‍ പറയുന്നു. ഇതുസംബന്ധിച്ച് താന്‍ മറുപടി പറയുന്നത് ചിലര്‍ എന്നോട് ഇക്കാര്യം ചോദിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അര്‍ണബിന്റെ വിഷയത്തില്‍ കേരളത്തില്‍ വലിയ പ്രതിഷേധമാണുയര്‍ന്നത്. വിഷയത്തിനിടയാക്കിയ...
" />
Headlines