ആരോഗ്യമുള്ള ശരീരത്തിന് ഉപ്പിലിട്ട ഉള്ളി

August 3, 2018 0 By Editor

ഉള്ളി നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് .പ്രത്യേകിച്ച് പറഞ്ഞാല്‍ മലയാളികള്‍ക്ക് ഉള്ളി ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് .മിക്ക കറികളിലും ഉള്ളി ഇടത്തെ പറ്റില്ല .ഒരു ചമ്മന്തി വരെ ഉണ്ടാക്കുമ്‌ബോള്‍ വരെ ഉള്ളിയില്ലാതെ പറ്റില്ല.ചുവന്നുള്ളിയ്ക്ക് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്

പല രീതിയില്‍ ചുവന്നുള്ളി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കായി ഉപയോഗിയ്ക്കാം. ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ക്കു പറ്റിയ നല്ലൊരു മരുന്നാണ് ചെറിയുള്ളി. ഇത് രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും ഒക്കെ കഴിക്കുപോലെതന്നെ നമുക്ക് ഉള്ളിയും കഴിക്കാം .ഇത് ശരീരത്തിന് പ്രതിരോധശേഷി ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉപ്പിലിട്ട ഉള്ളി.

ദിവസവും ഇതു കഴിയ്ക്കുന്നത് ശരീരത്തിന് പ്രതിരോധ ശേഷി നല്‍കും. ഉപ്പിലിട്ട ചുവന്നുള്ളി ഫെര്‍മെന്റായ ഉള്ളിയും സവാളയുമെല്ലാം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണമുള്ള തടി വര്‍ദ്ധിയ്ക്കുന്നതു തടയാനും ഏറെ ഗുണകരം. വിശപ്പു കുറയാനും ഇത് സഹായിക്കും. ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഇങ്ങനെ ഉപ്പിലിട്ട ഉള്ളി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഭക്ഷണം കഴിയ്ക്കുമ്‌ബോള്‍ ഹോട്ടലുകളില്‍ ഫെര്‍മെന്റ് ചെയ്ത ചെറിയ ഉള്ളിയോ സവാളയോ വയ്ക്കുന്നതിന്റെ കാരണം ഇതാണ്. ഇത്തരത്തില്‍ ഫെര്‍മെന്റു ചെയ്യാന്‍ ഇത്തരത്തില്‍ ഫെര്‍മെന്റു ചെയ്യാന്‍ സാധാരണ ഉപ്പുപയോഗിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.