Sunday , 22 April 2018
ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന ജനാധിപത്യ രീതി വന്നത് ഇംഗ്ലണ്ടില്‍ നിന്നാണെന്നും, ലോകത്തില്‍ പലയിടത്തും ഈ രീതി ആണെന്നും നമുക്കറിയാം. ഇവിടെ പ്രയോഗത്തിലിരിക്കുന്ന രീതിയില്‍ ഇനിയും എന്തൊക്കെ കൂടി ചേര്ക്കാണമായിരുന്നു എന്ന അന്വേഷണമാണ്, ഇതെങ്ങനെ ഒക്കെ നവീകരിക്കാം എന്ന ചിന്തയാണ്, നിഴല്‍ മന്ത്രിസഭ എന്ന ആശയത്തിലേക്ക് എത്തിച്ചത്. ഇംഗ്ലണ്ടില്‍ തുടങ്ങിയ Shadow cabinet അഥവാ shadow front bench അവിടെ ജനാധിപത്യത്തിന്റെ കാവലാളാകുന്നതിനു പ്രയോജനം ചെയ്യുന്നുണ്ട്. ആദ്യം ഇതിന്റെ ചരിത്രത്തിലൂടെ നമുക്കൊന്ന് കടന്നു പോകാം. 1905ല്‍ ഇംഗ്ലണ്ടിലാണ് ഇത്തരം...
" />
കേരളത്തിൽ നിഴൽ മന്ത്രിസഭ
സാധാരണ ഗതിയില്‍ പ്രധാന പ്രതിപക്ഷമാണ് നിഴല്‍ മന്ത്രിസഭ ഉണ്ടാക്കുക. അവര്‍ക്ക് ആവശ്യമായ രേഖകളും പണവും സര്‍ക്കാര്‍ തന്നെ ആണ് ഒരുക്കുക. മറ്റുള്ള പാര്‍ട്ടികള്‍ക്കും വിദഗ്ദര്‍ക്കും ഇത്തരം സംവിധാനം പരീക്ഷിക്കാമെങ്കിലും യാതൊരു വിധ സഹായമോ പിന്തുണയോ സര്‍ക്കാരില്‍ നിന്ന് ലഭിക്കില്ല. അമേരിക്കയില്‍ ട്രംപ്സര്ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ ഇത്തരമൊരു പരീക്ഷണം 2017ല്‍ ആരംഭിച്ചിട്ടുണ്ട്. അനിൽ ജോസ് എഴുതുന്നു
ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന ജനാധിപത്യ രീതി വന്നത് ഇംഗ്ലണ്ടില്‍ നിന്നാണെന്നും, ലോകത്തില്‍ പലയിടത്തും ഈ രീതി ആണെന്നും നമുക്കറിയാം. ഇവിടെ പ്രയോഗത്തിലിരിക്കുന്ന രീതിയില്‍ ഇനിയും എന്തൊക്കെ കൂടി ചേര്ക്കാണമായിരുന്നു എന്ന അന്വേഷണമാണ്, ഇതെങ്ങനെ ഒക്കെ നവീകരിക്കാം എന്ന ചിന്തയാണ്, നിഴല്‍ മന്ത്രിസഭ എന്ന ആശയത്തിലേക്ക് എത്തിച്ചത്.
ഇംഗ്ലണ്ടില്‍ തുടങ്ങിയ Shadow cabinet അഥവാ shadow front bench അവിടെ ജനാധിപത്യത്തിന്റെ കാവലാളാകുന്നതിനു പ്രയോജനം ചെയ്യുന്നുണ്ട്. ആദ്യം ഇതിന്റെ ചരിത്രത്തിലൂടെ നമുക്കൊന്ന് കടന്നു പോകാം.
1905ല്‍ ഇംഗ്ലണ്ടിലാണ് ഇത്തരം ഒരു സംവിധാനം നിലവില്‍ വന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റ പാര്‍ട്ടി ഭരിക്കുന്നവരെ കൃത്യമായി അടയാളപ്പെടുത്താനും പിന്തുടരാനും ഉത്തരവാദിത്തമുള്ളവരാക്കാനും വേണ്ടിയാണ് ഇത്തരം ഒരു സംവിധാനം തുടങ്ങുന്നത്. തങ്ങളുടെ ഭരണം എങ്ങനെ ആയിരിക്കും എന്ന് ജനങ്ങള്‍ക്ക് സൂചന കൊടുക്കാനും തങ്ങളുടെ നേതാക്കള്‍ക്ക് പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്നെ ഭരണപരിചയം കിട്ടാനും തങ്ങളുടെ ടീമിനെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും ഇത് ഉപയോഗിച്ചു തുടങ്ങി. മന്ത്രിമാരെ സഹായിക്കാന്‍ മറ്റു സംവിധാനങ്ങളും അവിടെ ഉണ്ട്. ഉദാ: അറ്റോര്‍ണി ജനറല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവരും നിഴല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നു.
ശ്രീലങ്കയിലെ തമിള്‍ ഈഴം പ്രവര്‍ത്തകരും മാലദീവിലെ വിമതരും നിഴല്‍ മന്ത്രിസഭ ഉണ്ടാക്കി തങ്ങളുടെ സ്വരം ലോകത്തെ കേള്‍പ്പിച്ചിട്ടുണ്ട്. അതുപോലെ ഇംഗ്ലണ്ടില്‍ തന്നെ വിമത പ്രതിപക്ഷ അംഗങ്ങളും ‘shadow cabinet’ പരീക്ഷിച്ചിട്ടുണ്ട്. പല സ്ഥലത്തും ഭരണപക്ഷം ഉണ്ടാക്കുന്ന മന്ത്രിസഭയേക്കാളും ജനങ്ങള്‍ ശ്രദ്ധിക്കുന്ന രീതിയിലാണ് നിഴല്‍ മന്ത്രിസഭകള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ടോണി ബ്ലെയര്‍ ഇംഗ്ലണ്ടില്‍ പ്രധാനമന്ത്രി ആകുന്നതിനു മുമ്പ് നിഴല്‍ മന്ത്രിസഭയില്‍ തിളങ്ങിയിരുന്നു. സാധാരണ ഗതിയില്‍ പ്രധാന പ്രതിപക്ഷമാണ് നിഴല്‍ മന്ത്രിസഭ ഉണ്ടാക്കുക. അവര്‍ക്ക് ആവശ്യമായ രേഖകളും പണവും സര്‍ക്കാര്‍ തന്നെ ആണ് ഒരുക്കുക. മറ്റുള്ള പാര്‍ട്ടികള്‍ക്കും വിദഗ്ദര്‍ക്കും ഇത്തരം സംവിധാനം പരീക്ഷിക്കാമെങ്കിലും യാതൊരു വിധ സഹായമോ പിന്തുണയോ സര്‍ക്കാരില്‍ നിന്ന് ലഭിക്കില്ല. അമേരിക്കയില്‍ ട്രംപ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ ഇത്തരമൊരു പരീക്ഷണം 2017ല്‍ ആരംഭിച്ചിട്ടുണ്ട്.
ലോകത്ത് ഇന്ന് നിലവിലുള്ളതോ ഉണ്ടായിരുന്നതോ ആയ നിഴല്‍ മന്ത്രിസഭകളെക്കുറിച്ചു നമുക്കൊന്ന് പരിശോധിക്കാം. വ്യവസ്ഥകളിലും അധികാരങ്ങളിലും വ്യത്യാസമുണ്ടാകുമെങ്കിലും ഒരു പൊതു തത്വം എന്ന നിലയില്‍ ഒരു ഏകദേശ രൂപം ഇതില്‍ നിന്നുണ്ടാക്കാം.
About Editor
Related posts
ബിജെപിയുമായുള്ള എല്ലാ ബന്ധങ്ങളും ഇന്നത്തോടെ അവസാനിപ്പിക്കുന്നു: യശ്വന്ത് സിന്‍ഹ ...
April 21, 2018
വീടും സഞ്ചരിക്കാന്‍ വലിയ കാറും നല്‍കണമെന്ന് ആവശ്യപ്പെട്ട് ത്രിപുര ...
April 21, 2018
മികച്ച റിപ്പോര്‍ട്ടറാകാന്‍ ന്യൂസ് റൂമിലെ വമ്പന്മാര്ക്കൊപ്പം കിടക്ക പങ്കിടാതെ ...
April 20, 2018
കാസ്ട്രോ വാഴ്ച്ചയ്ക്ക് വിരാമം: ക്യൂബ ഇനി മിഗുവല്‍ കാനല്‍ ...
April 20, 2018