മുപ്പതിലേറെ യുവതികൾക്ക് എയ്ഡ്‌സ് പടര്‍ത്തിയ ഇറ്റലിക്കാരന് 24 വര്‍ഷം തടവ്


, | Published: 07:20 PM, October 28, 2017

IMG

റോം: മുപ്പതിലേറെ യുവതികളെ പ്രേമക്കെണിയില്‍ കുടുക്കി അവര്‍ക്ക് മനപൂര്‍വ്വം എയ്ഡ്‌സ് പകര്‍ന്നു നല്‍കിയ ഇറ്റാലിയന്‍ യുവാവിന് 24 വര്‍ഷം തടവ്. എച്ച്‌ഐവി ബാധിതനായ വാലന്റിനോ ടലൂട്ടോയാണ് പ്രതി. 33കാരനായ വാലന്റിനോക്ക് എയ്ഡ്‌സ് ഉണ്ടെന്ന് 2006ലാണ് കണ്ടെത്തിയത്. അതിനു ശേഷം ഇയാള്‍ 53 യുവതികളെ പ്രേമിച്ച് അവരുമായി ശാരീരിക ബന്ധം പുലര്‍ത്തി. അവരില്‍ 32 പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്.ഇയാള്‍ മനപൂര്‍വ്വം എയ്ഡ്‌സ് പടര്‍ത്തുകയായിരുന്നുവെന്നാണ് സൂചന. ജീവപര്യന്തമാണ് വാദി ഭാഗം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 24 വര്‍ഷം തടവാണ് കോടതി വിധിച്ചത്.