ജിഹാദികൾ ഇന്ത്യയിലേക്ക് കടക്കുമെന്ന് രഹസ്യ വിവരം ;കനത്ത ജാഗ്രത നിർദ്ദേശം


, | Published: 01:15 PM, October 29, 2017

IMG

ഡൽഹി : സിറിയയിലും ഇറാഖിലും ഐഎസ് പരാജയത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിലും തുറമുഖങ്ങളിലും സുരക്ഷ ശക്തമാക്കി. ഇന്ത്യയിൽ നിന്നുമുള്ള ജിഹാദികൾ യുദ്ധമേഖലകളിൽ നിന്നും രാജ്യത്തിന്റെ വിവിധ എയർപോർട്ടുകളിലും തുറമുഖങ്ങളിലും എത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത് എന്നാണ് അറിയുന്നത്..ഇന്ത്യയിൽ നിന്നും 91 പേർ ഐഎസിൽ ചേർന്നതായി ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരിൽ 67 പേർ വിശുദ്ധ യുദ്ധം ചെയ്യുന്നതിനായി സിറിയയിലേക്ക് കടന്നിട്ടുണ്ട്..ഇന്ത്യയിൽ നിന്നും യുദ്ധമേഖലയിലേക്ക് കടന്ന 15 പേർ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ഇന്ത്യയിൽ നിന്നുമുള്ള ഭീകരർക്കായി ഇന്റലിജൻസ് ഏജൻസികൾ കൂടുതൽ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.. ഈ സാഹചര്യത്തിൽ യുദ്ധത്തിൽ പങ്കെടുക്കാത്തവർ തുർക്കി വഴി ഇന്ത്യയിലേക്ക് കടക്കുമെന്നാണ് വിവരം.