സംസ്ഥാനത്ത് കടയടപ്പു സമരം തുടങ്ങി


, | Published: 10:19 AM, November 01, 2017

IMG

തിരുവനന്തപുരം: വ്യാപാരി- വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പു സമരം തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണു സമരം.
ഹോട്ടലുകള്‍ അടക്കമുള്ള കടകള്‍ പ്രവര്‍ത്തിക്കില്ല. ഭീഷണിപ്പെടുത്തി കടയടപ്പിക്കാന്‍ പാടില്ലെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളപ്പിറവി ദിനമായതിനാലാണു കടയടപ്പുസമരം 11 മണിക്കൂറായി നിജപ്പെടുത്തിയത്.
ജിഎസ്ടിയിലെ അപാകതകള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജിഎസ്ടി നികുതി സമ്പ്രദായം അടിയന്തരമായി പിന്‍വലിക്കുക, വാടക- കുടിയാന്‍ നിയമം പാസാക്കുക, റോഡ് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്ന വ്യാപാരികള്‍ക്കു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.