മുക്കത്ത് സംഘര്‍ഷം: സമരക്കാരും പോലീസും ഏറ്റുമുട്ടി


, | Published: 04:40 PM, November 01, 2017

IMG

കോഴിക്കോട് :  മുക്കത്ത് ഗെയില്‍ വിരുദ്ധ സമരക്കാരും പോലീസും ഏറ്റുമുട്ടി. സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും സമരപ്പന്തല്‍ പൊളിച്ചു മാറ്റുകയും ചെയ്തു. ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരക്കാര്‍ അക്രമാസക്തരായതിനെത്തുടര്‍ന്നാണ് പോലീസിന്റെ നടപടി .സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ കൊയിലാണ്ടി എടവണ്ണപ്പാറ റോഡ് ഉപരോധിച്ചു .പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ച്​ മൂന്ന്​ പഞ്ചായത്തുകളിൽ നാളെ യു.ഡി.എഫ്​ ഹർത്താൽ. കാരശ്ശേരി, കൊടിയത്തൂർ, കീഴുപറമ്പ്​ പഞ്ചായത്തുകളിലാണ്​ യു.ഡി.എഫ്​ ഹർത്താൽ പ്രഖ്യാപിച്ചത്​.പദ്ധതി പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഗെയിലിന്റെ രണ്ടു മണ്ണുമാന്തിയന്ത്രങ്ങള്‍ സമരക്കാര്‍ നശിപ്പിച്ചു. പോലീസ് വാഹനങ്ങളും സമരക്കാര്‍ അടിച്ചു തകര്‍ത്തു . റോഡിന് നടുവില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചതോടെ ഏറെ നേരം സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.