203 കോടി കടന്ന് ഗോല്‍മാല്‍ എഗൈന്‍


,news agency | Published: 05:08 PM, November 01, 2017

IMG

റിലയന്‍സ് എന്റര്‍റ്റെയ്‌ന്മെന്റിന്റെ ബാനറില്‍ പുറത്തിറങ്ങിയ ബോളിവുഡ് സിനിമ ഗോല്‍മാല്‍ എഗൈന്‍ ബോക്‌സ് ഓഫീസില്‍ 203 കോടി കടന്നു. ഒക്ടോബര്‍ 20ന് പ്രദര്‍ശനം ആരംഭിച്ച സിനിമ ഈ വര്‍ഷം മികച്ച കളക്ഷന്‍ നേടുന്ന ആദ്യത്തെ ബോളിവുഡ് സിനിമയാണ്.രോഹിത് ഷെട്ടി സംവിധാനം നിര്‍വഹിച്ച സിനിമയില്‍ അജയ് ദേവ്ഗണ്‍, പരിനിതി ചോപ്പ്ര, തബു, അര്‍ഷാദ് വര്‍സി, തുഷാര്‍ കപൂര്‍, ശ്രേയാസ് തല്പാടെ, പ്രകാശ് രാജ്, നീല്‍ നിതിന്‍ മുകേഷ് എന്നിവരാണ് പ്രധാന വേഷം ചെയ്യുന്നത് 
രോഹിത് ഷെട്ടിയുടെയും സഹ പ്രവര്‍ത്തകരുടെയും മികവുറ്റ പ്രകടനമാണ് സിനിമയെ ഈ വിജയത്തിലെത്തിക്കാന്‍ സഹായിച്ചതെന്ന് റിലയന്‍സ് എന്റര്‍റ്റെയ്‌ന്മെന്റ് സി.ഒ.ഒ ഷിബാസിഷ് ശങ്കര്‍ പറഞ്ഞു.
കോമഡി ഗണത്തില്‍ പെടുന്ന സിനിമ മാസ് ഓഡിയന്‍സിനെ ലക്ഷ്യമിട്ടാണ് പുറത്തിറങ്ങിയത്. ദിവാലിക്ക് പുറത്തിറങ്ങിയ ചിത്രത്തിന് ആഘോഷങ്ങള്‍ക്ക് ശേഷവും മികച്ച തിരക്കാണ് അനുഭവപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.