ഓട്ടോ റിക്ഷകളിലും വൈഫൈ ഒരുക്കി ഒല


, | Published: 05:20 PM, November 01, 2017

IMG

രാജ്യത്ത് ഏറ്റവും ജനകീയവും പരമ്പരാഗതവുമായ യാത്രാ സംവിധാനമായ ഓട്ടോറിക്ഷകള്‍ക്ക് ആധുനിക മുഖം നല്‍കി ഓണ്‍ലൈന്‍ യാത്രാ സംരംഭമായ ഓല. ‘ഓട്ടോ – കണക്റ്റ് വൈഫൈ’ എന്ന പേരിലാണ് നവീന സംവിധാനം ഏര്‍പ്പെടുത്തുന്നത്.2014 മുതല്‍ ഓട്ടോ റിക്ഷകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനും യാത്ര ചെയ്യുന്നതിനുമായി ഓല ആപ്പ് ഉപയോഗിച്ച് വരുന്നു. ഇതിന് പിന്നാലെയാണ് ഉപഭോക്താക്കള്‍ക്കായി ഓട്ടോ റിക്ഷകളില്‍ വൈഫൈ സംവിധാവും ഓല ഏര്‍പ്പെടുത്തുന്നത്.ഇതോടെ ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള എല്ലാ സേവനങ്ങളും ഓട്ടോക്കകത്ത് ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട പരസ്യ പ്രചാരത്തിനും ഒല തുടക്കമിട്ട് കഴിഞ്ഞു.രാജ്യത്തെ യാത്രാ സംവിധാനത്തെ മാറ്റിമറിച്ച ഒല, ഓട്ടോ റിക്ഷകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ അനുഭവം നല്‍കുകയാണ് ഓട്ടോ കണക്റ്റ് വൈഫൈയിലൂടെ എന്ന് ഒല ഓട്ടോ കാററഗറി മേധാവി സിദ്ദാര്‍ത്ഥ അഗര്‍വാള്‍ പറഞ്ഞു.