പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിക്ക് കേന്ദ്രം ഒരുങ്ങുന്നു


, | Published: 12:50 PM, September 12, 2017

IMG

ഡൽഹി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്ന സംഘടനയ്‌ക്കെതിരേ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം നടക്കുന്നതായി സൂചന . നിരോധനമടക്കമുള്ള നടപടികള്‍ കൈക്കൊള്ളാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനങ്ങളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും ബോംബുകള്‍ നിര്‍മിക്കുന്നുണ്ടെന്നും കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇടുക്കി ജില്ലയില്‍ പ്രൊഫസറുടെ കൈപ്പത്തി വെട്ടിയ കേസ്, കണ്ണൂരിലെ ക്യാമ്പില്‍ നിന്ന് എന്‍ഐഎ. വാളുകള്‍ കണ്ടെത്തിയ സംഭവം, ബോംബ് നിര്‍മാണം, ബെംഗളുരുവിലെ ആര്‍എസ്‍‍എസ് നേതാവ് രുദ്രേഷിന്റെ കൊലപാതകം, ഇസ്‌ലാമിക് സ്റ്റേറ്റ് അല്‍ഹിന്ദിയോടൊപ്പം ചേര്‍ന്ന് ദക്ഷിണേന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത സംഭവം എന്നിവ എന്‍‌ഐ‌എ റിപ്പോര്‍ട്ടില്‍ എടുത്തു കാട്ടിയതായാണ് റിപ്പോർട്ട് .