ഗെയില്‍ സമരം: സംഘർഷമുണ്ടാക്കിയത് പുറത്തുനിന്ന് വന്നവർ ;പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവർ നേതൃത്വം നൽകിയതായി പോലീസ്


, | Published: 10:50 AM, November 02, 2017

IMG

കോഴിക്കോട് : ഗെയില്‍ സമരം: സംഘർഷമുണ്ടാക്കിയത് പുറത്തുനിന്ന് വന്നവരെന്നും,പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവർ ഇതിനു നേതൃത്വം നൽകിയതായി പോലീസ് പറയുന്നു.മലപ്പുറത്തെ കീഴുപറമ്പില്‍ നിന്നുള്‍പ്പെടെ ആളുകള്‍ എത്തിയിട്ടുണ്ടെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി പുഷ്‌കരന്‍ പറഞ്ഞു.ആളുകളെ ഭയവിഹ്വലരാക്കി  തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ഗെയിലിന്റെ 'ഉദ്യോഗസ്ഥരെ മര്‍ദിച്ചവരെ വെറുതേ വിടണമെന്നാവശ്യപ്പെട്ട് സ്റ്റേഷന്‍ ഉപരോധിച്ചപ്പോള്‍ പ്രശ്‌നമുണ്ടാക്കി കാര്യങ്ങള്‍ വഴി തിരിച്ചുവിടുകയാണ് അവരുടെ ഉദ്ദേശ്യമെന്നാണ് മനസ്സിലാവുന്നത്.  ശക്തമായ നടപടിയുമായി മുന്നോട്ടു പോവും.സര്‍വേയ്ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്നും പോലീസ് അറിയിച്ചു.