കശ്മീരില്‍ യുവമോര്‍ച്ച നേതാവിനെ ഭീകരര്‍ കഴുത്തറുത്തു കൊന്നു


, | Published: 11:05 AM, November 03, 2017

IMG

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ യുവമോര്‍ച്ച നേതാവിനെ ഭീകരര്‍ കൊലപ്പെടുത്തി. യുവമോര്‍ച്ച ജില്ല പ്രസിഡന്റും യുവനേതാവുമായ ഗൗഹര്‍ അഹമ്മദ് ഭട്ടിനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ഗൗഹറിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം.താഴ്‌വരയിലെ യുവാക്കള്‍ ഭീകരവാദത്തിനെതിരെ ദേശീയ പ്രസ്ഥാനത്തോടൊപ്പം സഹകരിക്കുന്നതില്‍ വിറളി പൂണ്ടാണ് ഭീകരര്‍ ഈ കൊടും ക്രൂരകൃത്യം നടത്തിയതെന്ന് യുവമോര്‍ച്ച നേതാവ് ഡോ. സുരേഷ് അജയ് മഗോത്ര പ്രസ്താവനയില്‍ പറഞ്ഞു.അതിനിടെ പുല്‍വാമയില്‍ തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പട്ടാളക്കാരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു.ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗൗഹറിന്റെ മരണത്തില്‍ അനുശോചിച്ചു.