പണി നിര്‍ത്തിവയ്ക്കില്ലെന്ന് ഗെയില്‍


, | Published: 10:50 AM, November 04, 2017

IMG

കോഴിക്കോട്: വാതക പൈപ്പ്‌ലൈന്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ലെന്ന് ഗെയില്‍ അറിയിച്ചു. നിര്‍മാണം നിര്‍ത്താന്‍ നിര്‍ദേശം കിട്ടിയിട്ടില്ലെന്ന് ഗെയില്‍ ഡി‌ജി‌എം എം.വിജു വ്യക്തമാക്കി. പദ്ധതിയുടെ അലൈന്‍‌മെന്റ് മാറ്റാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നവംബര്‍ ആറിന് കോഴിക്കോട് കലക്ടറേറ്റില്‍ ഗെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടര്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാതെ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് സമര സമിതിയുടെ തീരുമാനം. പതിനാറു സംസ്ഥാനങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പദ്ധതിക്കെതിരെയാണ് തെറ്റായ പ്രചാരണം നടത്തുന്നത്.
എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണ് സമരത്തിന് മുന്നില്‍. മുസ്ലിംലീഗും കോണ്‍ഗ്രസ്സുമടക്കം യുഡിഎഫ് സമരത്തിന് പിന്തുണ നല്‍കുന്നു. സിപിഎം സമരത്തില്‍ നിന്ന് പിന്മാറിയെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പ്രദേശികതലത്തില്‍ സജീവ പ്രവര്‍ത്തകര്‍ സമരത്തിന് നേതൃത്വം കൊടുക്കുന്നുണ്ട്.