ദക്ഷിണാഫ്രിക്കന്‍ ടി20 ഗ്ലോബല്‍ ലീഗില്‍ പ്രീതി സിന്‍റയും


, | Published: 01:10 PM, September 12, 2017

IMG

ജൊഹാനസ്ബര്‍ഗ്: ഈ വര്‍ഷം നവംബറില്‍ നടത്താനിരിയ്ക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ഗ്ലോബല്‍ ലീഗില്‍ ഷാരുഖാനു പിന്നാലെ ബോളിവുഡ് താരം പ്രീതി സിന്‍റയും ടീം സ്വന്തമാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കിങ്ങ്സ് എക്സ് ഐ പഞ്ചാബ് ടീം സഹ ഉടമ കൂടിയായ പ്രീതി സിന്‍റ സ്റ്റെല്ലന്‍ബോഷ് ഫ്രാഞ്ചൈസ് ടീമിനെയാണ് ടി20 ഗ്ലോബല്‍ ലീഗില്‍ സ്വന്തമാക്കിയിരിയ്ക്കുന്നത്. 2008ല്‍ കിങ്ങ്സ് എക്സ് ഐ പഞ്ചാബ് ടീം ഉടമയാകുമ്പോള്‍ ഐ.പി.എല്ലിലെ ഏക വനിത ഉടമയായിരുന്നു പ്രീതി സിന്‍റ. ടി20 ഗ്ലോബല്‍ ലീഗ് കുടുംബത്തിലേയ്ക്ക് പ്രീതി സിന്‍റയെ കൂടി ക്ഷണിയ്ക്കുന്നതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. അവരുടെ അനുഭവജ്ഞാനവും കഴിവും ടി20 ലീഗിന് കൂടുതല്‍ ഗുണം ചെയ്യുംڈ എന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ചീഫ് എക്സിക്യൂട്ടീവ് ഹാരൂണ്‍ ലൊഗാട്ട് പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഏറ്റവും ആവേശകരമായ സമയമാണ് ഇത്. രാജ്യത്തിലേയും ലോകത്തിലേയും മികച്ച താരങ്ങളാകാനുള്ള അവസരം അവര്‍ക്ക് ഇതിലൂടെ ലഭിയ്ക്കുമെന്ന് ഉറപ്പാണ്. ടി20 ലീഗിലെ ഒരു ടീമിന്‍റെ ഉടമയാകുവാണ്‍ സാധിച്ചതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഇതിന് പിന്തുണയും പ്രചോതനവും നല്‍കിയത് ഹാരൂണ്‍ ലൊഗാട്ടാണ്ڈഎന്ന് ബോളിവുഡ് താര പ്രീതി സിന്‍റ പറഞ്ഞു.