കാണുക' മലപ്പുറം കലക്ടറേറ്റിന് മുന്നിലെ ശൌചാലയം


, | Published: 12:25 PM, November 07, 2017

IMG

മലപ്പുറം:   ശൌചാലയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ വാതോരാതെ സംസാരിക്കുന്നുണ്ടെലും സംഗതി പഴയതുപോലെ തന്നെ പോകുന്നു അതിനു ഒരു ഉദാഹരണമാണ് മലപ്പുറം സിവില്‍  സ്റ്റേഷനില്‍ കലക്ടറേറ്റിന് മുന്നിലെ ശൌചാലയം. പൊട്ടിപ്പൊളിഞ്ഞ് വൃത്തിഹീനമായ നിലയില്‍ കിടക്കുകയാണ് . പൊതുജന പരാതി പരിഹര സെല്ലില്‍ പുരുഷന്മാര്‍ക്കായി നിര്‍മിച്ച ശൌചാലയമാണ് ഉപയോഗിക്കാനാകാത്തത്. ഫ്‌ളഷ് ടാങ്ക് തകര്‍ന്നു. യൂറോപ്യന്‍ ക്‌ളോസറ്റിന് മൂടിയില്ല. തറയില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. ഉള്ളില്‍ ബള്‍ബില്ല. പുറത്തെ വാഷ് ബേസിന്‍ പൊട്ടിത്തകര്‍ന്നു. കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഭരണ കേന്ദ്രം വിളിക്കുന്ന ഔദ്യോഗിക യോഗത്തിനും പരിപാടികള്‍ക്കുമായി ദിവസവും നിരവധി പേര്‍ എത്താറുണ്ട്. ശൌചാലയം തകര്‍ന്ന് മാസങ്ങളായിട്ടും നടപടിയില്ല. എന്ന് മാത്രം