സൗദിയിൽ സ്വദേശിവത്കരണം ശക്തമാകുന്നു:തൊഴിലുകൾ നഷ്ടപെടുമെന്ന പേടിയിൽ പ്രവാസികൾ


, | Published: 12:39 PM, November 07, 2017

IMG

റിയാദ്:സൗദിയിൽ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാകുന്നു.ഇതോടെ രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ച സാഹചര്യമാണ് നിലവിൽ.സൗദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജദ് വ റിസേര്‍ച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.2016ല്‍ 42.5 ശതമാനമായിരുന്ന സ്വദേശിവത്കരണം ഈ വര്‍ഷം 43.2 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. നിരവധി വിദേശ തൊഴിലാളികളെയാണ് ഒരു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത്. പക്ഷേ 12.1 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായി വര്‍ധിക്കുകയും ചെയ്തു.പഠനം പൂർത്തിയായശേഷം തൊഴില്‍മേഖലയിലേക്ക് കടക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം.