ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം പുലർച്ചയോടെ ദേവസ്വം ബോർഡ് പിടിച്ചെടുത്തു: സ്ഥലത്ത് സംഘർഷാവസ്ഥ


, | Published: 12:57 PM, November 07, 2017

IMG

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ച 300 ല്‍ പരം പോലീസിന്റെ നേതൃത്വത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കയ്യേറിയതായി ആരോപണം. സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. സിപിഎം അനുഭാവികള്‍ ഭക്തരെ അകത്തു കയറ്റുന്നില്ല എന്ന് പരാതിയുണ്ട്. വെളുപ്പിനെ രണ്ടു മണിക്കായിരുന്നു സംഭവം. ക്ഷേത്രത്തിന് നേരത്തെ ഭക്ത ജനങ്ങളുടെ കാവല്‍ ഉണ്ടായിരുന്നു. സംഘര്‍ഷം ഇല്ലാതെയിരുന്നപ്പോള്‍ ഭക്ത ജനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ക്ഷേത്രം കയ്യടക്കിയത്.നേരത്തെ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം പിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലല്ലെന്നും കണ്ണടച്ച് ഇരുട്ടാക്കാന്‍ നോക്കിയിട്ട് കാര്യമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ അതിനു കടക വിരുദ്ധമായാണ് ഇപ്പോള്‍ അരങ്ങേറിയിരിക്കുന്നത്..അഭിവൃദ്ധിയിലെത്തിയപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷേത്രം പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് ആരോപണം.
 ക്ഷേത്രം സെക്രട്ടറിയുടെ വാക്കുകള്‍:(   വീഡിയോ )  javascript:nicTemp();