അഖിലയെന്ന ഹാദിയക്ക് വൈദ്യസഹായം എത്തിക്കാനെന്ന പേരിലെത്തിയ സോളിഡാരിറ്റിക്കാരെ തിരിച്ചയച്ചു നാട്ടുകാർ


, | Published: 07:40 PM, November 07, 2017

IMG

വൈക്കം:അഖിലയെന്ന ഹാദിയക്ക്   വൈദ്യസഹായം എത്തിക്കാനെന്ന പേരിലെത്തിയ സോളിഡാരിറ്റി പ്രവര്‍ത്തകരെ പോലീസും നാട്ടുകാരും ചേര്‍ന്ന്  തിരിച്ചയച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സോളിഡാരിറ്റി സംഘം വൈക്കത്തെ അഖിലയുടെ വീട്ടിലേക്ക് എത്തിയത്. എന്നാല്‍ ഇവരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് നാട്ടുകാരും എത്തി.നാട്ടുകാര്‍ അടക്കമുള്ളവര്‍ സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘര്‍ഷം ഉണ്ടാകാത്ത വിധത്തില്‍ പോലീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയായിരുന്നു. അഖിലയെ കാണാനും അവള്‍ക്ക് വൈദ്യസഹായം നല്‍കാനുമാണ് എത്തിയതെന്ന് സംഘത്തിലുള്ളവര്‍ പോലീസിനോട് പറഞ്ഞെങ്കിലും കാണാന്‍ അനുവദിച്ചില്ല.സംഘത്തിലുണ്ടായിരുന്നവര്‍ ഡിജിപി ലോകനാഥ് ബഹ്റയെ ഫോണില്‍ വിളിച്ചു. വീട്ടുകാരുടെ അനുമതിയുണ്ടെങ്കില്‍ കാണാമെന്ന് പറഞ്ഞ ബഹ്‌റ ഹാദിയക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ തന്നെ വ്യക്തമാക്കിയ കാര്യവും ചൂണ്ടിക്കാട്ടി. നവംബര്‍ 27ന ഹാദിയ കോടതിയില്‍ ഹാജരാകുന്നുണ്ട്. ഈ അവസരത്തില്‍ അവളെ കാണുന്നതില്‍ തടസമില്ലെന്നും ബെഹ്റ പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എംവി ജയരാജനുമായും സോളിഡാരിറ്റി സംഘം ഫോണില്‍ വിളിച്ചു. ഇക്കാര്യത്തില്‍ പൊലീസ് നിലപാടിന് അപ്പുറത്തേക്കൊന്നും പറയാന്‍ ഇല്ലെന്നായിരുന്നു എം വി ജയരാജനും അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് പോലീസ് അശോകനെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹവും അനുമതി നിഷേധിച്ചു.