തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം തുടങ്ങി


, | Published: 09:26 AM, November 11, 2017

IMG

കോട്ടയം: മന്ത്രി തോമസ്ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവായതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രത്യേക സംഘത്തെ നിയോഗിച്ചു.കോട്ടയം വിജിലന്‍സ് എസ്പി ജോണ്‍സണ്‍ ജോസഫിന്റെ മേല്‍നോട്ടത്തില്‍ കിഴക്കന്‍ മേഖലാ ഡിവൈഎസ്പി എസ്. സുരേഷ് കുമാറിനാണ് അന്വേഷണ ചുമതല. മൂന്ന് സിഐ, ഒരു എസ്‌ഐ, നാല് എഎസ്‌ഐ, അഞ്ച് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്നതാണ് അന്വേഷണ സംഘം.ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ രേഖകള്‍ ശേഖരിക്കാനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചു. ഒരാഴ്ചക്കുള്ളില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്ഥലപരിശോധനകള്‍ ആരംഭിക്കും