തേജസ് ലേഖകന്‍ പി. അനീബിനെ കുറ്റവിമുക്തനാക്കി


, | Published: 09:45 AM, November 11, 2017

IMG

കോഴിക്കോട് :  കോഴിക്കോട്ട് ഞാറ്റുവേല സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ ‘സവര്‍ണ ഫാഷിസത്തിനെതിരെ  ചുംബനത്തെരുവ്’ എന്ന പ്രതിഷേധ പരിപാടിയുടെ റിപോര്‍ട്ടിങ്ങിനിടെ അറസ്റ്റിലായ തേജസ് ലേഖകന്‍ പി. അനീബിനെ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കി. കൃത്യനിര്‍വഹണത്തിന് തടസപ്പെടുത്തി എന്നാരോപിച്ച് കോഴിക്കോട് ടൗണ്‍ പോലീസ് 2016 ജനുവരി ഒന്നിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഇന്ത്യന്‍ ശിക്ഷാനിയമം 332, 341 വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. അനീബിന് വേണ്ടി അഭിഭാഷകരായ കെ പി രാജഗോപാല്‍, പി അഭിജ, ഷിയാസ് എന്നിവര്‍ ഹാജരായി.