തോമസ് ചാണ്ടി വീണാല്‍ ശശീന്ദ്രന്‍ വീണ്ടും വരാൻ സാധ്യത


, | Published: 09:53 AM, November 11, 2017

IMG

മലപ്പുറം : കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം അനിശ്ചിതത്വത്തിലായിരിക്കെ എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകാനുള്ള തയാറെടുപ്പില്‍. മംഗളം ചാനലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തുവിട്ട ‘വാര്‍ത്ത’യെ തുടര്‍ന്നാണ് എന്‍.സി.പി ദേശീയ നേതാവുകൂടിയായ എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. ഇതുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചാനല്‍ ജീവനക്കാരി ഹൈക്കോടതിയെ സമീപിച്ചതാണ് എ.കെ ശശീന്ദ്രന് സഹായകമാകുന്നത്. കേസ് കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പാക്കിയെന്നുള്ള വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്.സഹായം ചോദിച്ചെത്തിയ വീട്ടമ്മയോട് മന്ത്രി അശ്ലീല സംഭാഷണം നടത്തിയെന്ന രീതിയിലാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. തുടര്‍ന്ന് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ശശീന്ദ്രന്‍ രാജിവയ്ക്കുകയായിരുന്നു. ശശീന്ദ്രന്‍ രാജിവച്ചതോടെ പാര്‍ട്ടിയിലെ മറ്റൊരു അംഗമായ തോമസ് ചാണ്ടിക്ക് നറുക്കുവീഴുകയായിരുന്നു. ഇതേ നറുക്കു തന്നെ തിരിച്ചും കിട്ടിയ സന്തോഷത്തിലാണ് ശശീന്ദ്രനും