സോളാർ റിപ്പോർട്ട്: ആരോപണ വിധേയർ രാജിവെക്കണം. എസ് ഡി പി ഐ


, | Published: 10:00 AM, November 11, 2017

IMG

കോഴിക്കോട് : സോളാർ കമ്മീഷൻ റിപ്പോർട്ടിൽ കുറ്റമാരോപിക്കപ്പെട്ട ജനപ്രതിനിധികൾ മുഴുവൻ സ്ഥാനങ്ങളും രാജിവെക്കാനുള്ള മാന്യത കാണിക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു. സാങ്കേതികതകൾ ചൂണ്ടിക്കാട്ടി രക്ഷപ്പെടാൻ കോൺഗ്രസ് നേതാക്കൾ ശ്രവിക്കുന്നത് അപഹാസ്യമാണ്. യു ഡി എഫ് തന്നെ നിയോഗിച്ച ജസ്റ്റിസ് ശിവരാമൻ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. എം എൽ എ ഹോസ്റ്റൽ പോലും അനധികൃതമായ ലൈംഗിക വേഴ്ചക്ക് ഉപയോഗപ്പെടുത്തിയെന്നത് രാഷ്ട്രീയ കേരളത്തിന് നാണക്കേടായെന്നും മജീദ് ഫൈസി പറഞ്ഞു.