പിണറായി സർക്കാരിന്റെ പുതിയ നീക്കത്തിൽ ശബരിമലയിൽ മൊത്തം അനിശ്ചിതാവസ്ഥയോ ? ബോര്‍ഡില്ലാതെ വരുമ്പോൾ ഒരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്കയിൽ ഭക്തർ


,Sreejith Nair | Published: 11:29 AM, November 11, 2017

IMG

ശബരിമല  : പിണറായി സർക്കാരിന്റെ പുതിയ നീക്കത്തിൽ ശബരിമലയിൽ മൊത്തം അനിശ്ചിതാവസ്ഥയെന്നു സൂചന.തീര്‍ഥാടനം തുടങ്ങാന്‍ ആറുദിനംമാത്രം ശേഷിക്കെ, മുഖ്യചുമതലക്കാര്‍ സ്ഥാനമൊഴിയുമോ എന്ന ആശങ്കയിലാണിപ്പോള്‍ ശബരിമല.ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമാക്കി ചുരുക്കിയ മന്ത്രിസഭാതീരുമാനമാണ് ഇതിനു കാരണം.വിവിധ വിഷയങ്ങളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും സംസ്ഥാനസര്‍ക്കാരുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം പരസ്യമായിരുന്നു. പലവിധ തർക്കങ്ങൾ പതിവായിരുന്നു.എല്ലാസമയത്തും ശബരിമലനട തുറക്കാന്‍പറ്റുമോ എന്നകാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞവര്‍ഷം ശബരിമല അവലോകനയോഗത്തില്‍ ചോദിച്ചപ്പോൾ നടതുറക്കുന്നകാര്യം ആചാരപരമാണ്. അത് യോഗങ്ങളില്‍ തീരുമാനിക്കാന്‍ പറ്റില്ല എന്ന മറുപടിയാണ് അന്ന് പ്രയാര്‍ ഗോപാലകൃഷ്ണനുമായി ആദ്യ നീരസം ഉണ്ടാവുന്നതെന്നു അടുപ്പക്കാർ ...പിന്നീട് ശബരിമലയില്‍ 10-നും 50-നുമിടയ്ക്കു പ്രായമുള്ള സ്ത്രീകള്‍ക്കു പ്രവേശം നല്‍കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ അനുകൂലനിലപാടു സ്വീകരിച്ചു. എല്ലാ സ്ത്രീകള്‍ക്കും പ്രവേശം വേണം എന്ന നിലപാട്, സുപ്രിംകോടതിയിലുള്ള കേസില്‍ സര്‍ക്കാര്‍ അറിയിച്ചു. നിശ്ചിതപ്രായത്തിലുള്ള സ്ത്രീകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നായിരുന്നു പ്രയാറും അജയ് തറയിലും സ്വീകരിച്ച നിലപാട്.പൊന്നമ്പലമേട്ടില്‍ ക്ഷേത്രം വേണമെന്ന പ്രയാറിന്റെ അഭിപ്രായവും സര്‍ക്കാരിന്റെ എതിര്‍പ്പിനിടയാക്കി.ശബരിമലയിലെ ട്രാക്ടര്‍, തൊഴിലാളി സമരങ്ങളില്‍ സി.ഐ.ടി.യു. അടക്കമുള്ള യൂണിയനുകളുടെ നിലപാടിനെ പ്രയാര്‍ എതിര്‍ത്തിരുന്നു. ഇതൊക്കെ ഇവരെ മാറ്റിനിർത്താൻ ഉള്ള പൊളിറ്റിക്കൽ ഗെയിമിലേക്കു മാറുകയായിരുന്നു.


ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമാക്കി ചുരുക്കിയ മന്ത്രിസഭാതീരുമാനം ഇനി ഗവര്‍ണര്‍ അംഗീകരിച്ച് ഓര്‍ഡിനന്‍സായി വരണം.മണ്ഡല-മകരവിളക്ക് ആഘോഷത്തിന് നടതുറന്നാല്‍ എല്ലാ പ്രവര്‍ത്തനത്തിനും വേദിയൊരുക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. മുഴുവന്‍ ബോര്‍ഡില്ലാതെ വരുമ്പോൾ  പകരം ക്രമീകരണം എന്തെന്നു വ്യക്തമല്ല. നടതുറക്കുംമുമ്പ് ഗവര്‍ണറുടെ തീരുമാനം വരുമോയെന്നുമറിയില്ല. പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലുമാണ് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നത്. മറ്റൊരംഗം കെ.രാഘവന്‍ സ്ഥാനമേറ്റിട്ട് ഒരുവര്‍ഷമേ ആയിട്ടുള്ളൂ.