ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി


, | Published: 09:58 PM, November 13, 2017

IMG

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി നിജപ്പെടുത്തുന്ന പുതിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മടക്കി. ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സാഹചര്യമെന്തെന്ന് വ്യക്തമാക്കാനാണ് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടത്. ചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് നിയമസാധുത ഉണ്ടോയെന്നും ഗവര്‍ണര്‍ ചോദിച്ചു.ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമാക്കി കുറച്ചുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.