എന്‍ഫീല്‍ഡ് ക്ലാസിക്കിന് വെല്ലുവിളിയാകുമോ ബെനെലി ഇംപീരിയാലെ 400


, | Published: 09:44 AM, November 14, 2017

IMG

എന്‍ഫീല്‍ഡ് ക്ലാസിക്കിന് വെല്ലുവിളിയാകുമോ ബെനെലി ഇംപീരിയാലെ 400, മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ എന്‍ഫീല്‍ഡ് ക്ലാസിക് രൂപസാദൃശ്യമുള്ള ഇംപീരിയാലെ 400 ബെനെലി പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. ഇന്ത്യന്‍ വിപണിയാണ് ഇംപീരിയാലെയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അടുത്ത വര്‍ഷം പകുതിയോടെ ബെനെലി ഈ മോഡല്‍ ഇവിടെ പുറത്തിറക്കാനാണ് സാധ്യത. ഹെഡ്‌ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, സീറ്റ്, ഹാന്‍ഡില്‍ ബാര്‍ തുടങ്ങി മിക്ക ഭാഗങ്ങളും എന്‍ഫീല്‍ഡ് ക്ലാസിക്കുമായി ഏറെ സാമ്യം പുലര്‍ത്തുന്നു.


373.5 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇംപീരിയാലെയുടെ കരുത്ത്. 5500 ആര്‍പിഎമ്മില്‍ 19 ബിഎച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം.രണ്ടു ലക്ഷത്തില്‍ താഴെയാകും വില എന്നാണ് സൂചന.