ചേവരമ്പലത്തെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷരത വാര്‍ഡാക്കി മാറ്റാനൊരുങ്ങി സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം


, | Published: 02:08 PM, November 14, 2017

IMG

കോഴിക്കോട്:  ചേവരമ്പലത്തെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷരത വാര്‍ഡാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വീട്ടമ്മമാര്‍ക്കുള്ള സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് തുടക്കം കുറിച്ചു.റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റിയുടെ സഹായത്തോടെ ചേവരമ്പലം വാര്‍ഡ് കമ്മറ്റിയും ആര്‍.ജി ഗ്രൂപ്പും ജി.ടെക് കമ്പ്യൂട്ടര്‍ എജ്യൂക്കേഷനും സംയുക്തമായാണ് പരിശീലനം നടത്തുന്നത്.കോഴിക്കോട് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഇ.പ്രശാന്ത് കുമാര്‍ അധ്യക്ഷനായിരുന്നു.റോട്ടറി സൈബര്‍ സിറ്റി പ്രസിഡന്റ് ആര്‍.ജി വിഷ്ണു മുഖ്യാതിഥിയായിരുന്നു.പോസിറ്റീവ് ട്രെയിനര്‍ ഡോ.യഹിയാഖാന്റെ മോട്ടിവേഷന്‍ ക്ലാസുമുണ്ടായിരുന്നു.