ലഷ്‌കര്‍ ഇ ത്വയ്ബയില്‍ ചേര്‍ന്ന കശ്മീര്‍ ഫുട്‌ബോള്‍ താരം കീഴടങ്ങി


, | Published: 01:48 PM, November 17, 2017

IMG

കശ്മീര്‍: ഭീകര സംഘടനായയ ലഷ്‌കര്‍ ഇ ത്വയ്ബയില്‍ ചേര്‍ന്ന കശ്മീര്‍ ഫുട്‌ബോള്‍ താരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി. ജില്ലാ താരമായ മജീദ് ഇര്‍ഷാദ് ഖാനാണ് വെള്ളിയാഴ്ച കീഴടങ്ങിയത്. ഒക്ടോബറിലാണ് 20-കാരനായ ഇര്‍ഷാദ് ഖാന്‍ വീട് വിട്ടിറങ്ങി ലഷ്‌കര്‍ ഇ ത്വയ്ബയില്‍ ചേര്‍ന്നത്. കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പ്രമുഖ ഗോള്‍കീപ്പറായിരുന്നു ഇര്‍ഷാദ് ഖാന്‍.ഓഗസ്റ്റില്‍ ഇര്‍ഷാദ് ഖാന്റെ സുഹൃത്ത് നിസാര്‍ ഷെര്‍ഗുജ്രി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മജീദ് ഇര്‍ഷാദ് ഖാന്‍ ലഷ്‌കറെയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ 29ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇയാള്‍ താന്‍ ലഷ്‌കറില്‍ ചേര്‍ന്നതായി അറിയിച്ചത്.തുടര്‍ന്ന് ഇര്‍ഷാദ് ഖാനോട് അദ്ദേഹത്തിന്റെ മാതാവ് തിരിച്ചെത്താന്‍ അപേക്ഷിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.