‘വിദേശത്ത് പോകണം ’; ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് ഹൈക്കോടതിയില്‍


, | Published: 02:08 PM, November 17, 2017

IMG

കൊച്ചി : കൊച്ചിയില്‍ നടി കാറില്‍ ആക്രമണത്തിനിരയായ സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായ് ശാഖ ഉദ്ഘാടനത്തിന് പോകാന്‍ പാസ് പോര്‍ട്ട് തിരികെ നല്‍കണമെന്ന് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ മാസം 29 നാണ് കടയുടെ ഉദ്ഘാടനം. ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഹണിക്കുമെന്നാണ് വിവരം.നടിയെ ആക്രമിച്ച കേസില്‍ പോലീസ് ഉടന്‍ കുറ്റപത്രം നല്‍കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് നാളേറെയായി. ദിലീപിനെ ഒന്നാം പ്രതിയാക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.