കിടിലന്‍ കാഴ്ചയൊരുക്കി ഐഎസ്എല്‍ ഉദ്ഘാടന ചടങ്ങ്


, | Published: 10:42 AM, November 18, 2017

IMG

മലയാളി ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇതുവരെ കാണാത്ത കിടിലന്‍ കാഴ്ചയൊരുക്കി ഐഎസ്എല്‍ ഉദ്ഘാടന ചടങ്ങ്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും തിളങ്ങി നിന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രതിനിധിയായി മമ്മുട്ടിയും എത്തിയതോടെ മഞ്ഞക്കടലായ ഗ്യാലറിയില്‍ ഇരമ്പം കൂടി.