ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവനയ്ക്കു ചുട്ട മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍


, | Published: 12:46 PM, November 19, 2017

IMG

തിരുവനന്തപുരം: സിപിഐക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവനയ്ക്കു ചുട്ട മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒറ്റയ്ക്കുനിന്നാല്‍ എല്ലാവര്‍ക്കും എന്ത് സംഭവിക്കുമെന്ന് കണ്ടറിയാമെന്നായിരുന്നു കാനത്തിന്റെ മറുപടി.വിമര്‍ശനമുയര്‍ത്തിയ മന്ത്രി എം.എം.മണിക്കും കാനം മറുപടി നല്‍കി. മണി അടുത്ത സുഹൃത്താണെന്നും അദ്ദേഹം പറയുന്നതിനെ അത്തരത്തിലെടുത്താല്‍ മതിയെന്നും കാനം പറഞ്ഞു.
തോമസ് ചാണ്ടിയുടെ രാജിയിലേക്കു നയിച്ച കാര്യങ്ങളില്‍ സിപിഐയെ കണക്കറ്റു വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ രംഗത്തെത്തിയിരുന്നു. തോളിലിരുന്നു ചെവി കടിക്കുന്ന പരിപാടിയാണ് സിപിഐ നടത്തുന്നതെന്നും സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു ആനത്തലവട്ടത്തിന്റെ പ്രസ്താവന.